THIRUVATHIRAKALI|RAMAYANAMASAM| രാമായണം സുപ്രസിദ്ധം|രഘുവംശ നായകൻ|ധന്യമാം
Performed by-Kanippayur kaikottikkali sangham
Idakka-Anoop vellatanjoor
Background flute-Athul Vijayan Mullasseri
Editing-Adritha Parameswaran
camera -KANIPPAYOOR NARAYANAN NAMBOOTHIRIPAD
SREELATHA NARAYANAN
Dress courtesy - APSARA SAREES
#ramayanam #ramayanamsongs #ramsiyaram #kaikottikali#karkidakamasam #dashapushpam#karuka#mukkuti#bringa#hanuman #hanumanchalisa #hanumanji
#thiruvathirasong#kaikottikali #thiruvathira #thiruvathirakali#dhanumasam#kanippayurmana#guruvayoorappan #kunnamkulam #vadakkumnadhan #sivan #sivaparvathi #stuti #ottapattukal#thrissur_pooram #nadanpattukl#kaikottikklipattukal#guruvayur#kanippayurkaikottikkalisangham#guruvayoorutsavam2023#sreekrishnastuti#guruvayoorappan#guruvayoorappan #sivaparvathi #stuti #sivan #mangalam#dancevideo#thechikottukavuramachandran#raman#ramarajavu#ekachatradhipati#thrissurpooram#thekkotirakkam#kudamattam#thekinkadu#vadakkumnathan#maruthorvattam#anjadi#sandanagopalam#deeradheera#mahadeva
രാമായണം സുപ്രസിദ്ധം വാത്മീകിയാൽ വിരചിതം
കർക്കിടകത്തിങ്കലിത് ഏറെ വിശിഷ്ടം
പാരായണം ചെയ്യാമതിൽ
രാമകഥ തന്നെ യാണ് എന്നതും മുഖ്യമാണല്ലൊ എന്നതിനാലെ
സീതാപതി രാമനേയും ഹനുമാൻ ലക് ക്ഷമണനേയും
ജാനകീ ദേവിയുമായ് ഉള്ള ഭാവത്തെ
മാനസേ ധ്യാനിക്കാം പിന്നെ
പുണ്യ ക്ഷേത്ര ദർശനവും ഉത്തമം തന്നെയെന്നതും മുഖ്യമാണത്രെ
മുപ്പെട്ടു വരുന്ന ബുധൻ വ്യാഴം എന്നീ ദിനങ്ങളിൽ
അപ്പം അട നൈവേദ്യമായ് പൂജയുമാകാം
ഭഗവത്സേവ യെന്നത് പത്മ മിട്ട് ചെയ്തീടുന്നു
സന്ധ്യ സമയത്തിൽ തന്നെ പന്ത്രണ്ടു ദിനം
ഗണപതി ഹോമവുമായ് ഈ ദിനങ്ങൾ ഭക്തിപൂർവം
ബ്രാഹ്മണ ഗൃഹങ്ങളിലായ് ആചാരമാണ്
പുതു വർഷം സൌഖ്യമാകാൻ ഈ വിധത്തിൽ ആചരിക്കാം
ദുർഘടങ്ങളീ വിധത്തിൽ അകന്നീടട്ടെ🙏
ധന്യമാം ദശപുഷ്പമെ ന്തെല്ലാം ചൊല്ലേണ മതിൻനാമങ്ങൾ തൻ ഗുണങ്ങളെ വർണിച്ചു കേൾക്കാൻ ആഗ്രഹമുണ്ടുമാനസേആദിയാകും കറുകയ്ക്കോർക്കിലോആദിത്യനല്ലോ ദേവത ആധിവ്യാധികളാകവേ നീങ്ങും ആദരാലിതു ചൂടുകിൽ രണ്ടാമതാം ചെറൂളയ്ക്കോർത്താലോ വമ്പനാം യമ ധർമ്മനും ആയതിന്നിഹ ചൂടുന്നാകിലോ ആയുസ്സുണ്ടാകും മേൽക്കുമേൽ മൂന്നാമതാകും കൃഷ്ണക്രാന്തിയ്ക്കു കൊണ്ടൽനേർ വർണ്ണൻ ദേവത തൃഷ്ണയോടതു ചൂടുന്നാകിലോ വൈഷ്ണവ പാദം ലഭ്യമാo നാലാമതാം കുറുനിലയ്ക്കോർത്താൽ ശ്രീദേവിയല്ലോ ദേവത ഭക്തിയോടിതു ചൂടുന്നാകിലോ ഐശ്വര്യമുണ്ടാം മേൽക്കുമേൽ അഞ്ചാമതാം മുയൽ ച്ചെവിയനും പഞ്ചബാണാരി ദേവത ആദരാലിതു ചൂടുന്നാ കിലോ പഞ്ചപാപങ്ങൾ തീർന്നുപോം ആറാമതാകും മുക്കുറ്റിക്കോർത്താൽ പാർവതീദേവി ദേവത ഭർതൃ സൗഖ്യവും പുത്രരുമുണ്ടാം ഭക്തിയോടിതു ചൂടു കിൽ ഏഴാമതാകും കഞ്ഞുണ്ണിയ്ക്കോർത്താൽ വൻപേഴും വരുണൻ താനും ഏഴാമതായി ചൂടുന്നാ കിലോ ആഗ്രഹമൊക്കെ സാദ്ധ്യമാം എട്ടാമതാം നിലപ്പനയ്ക്കോർത്താൽ അൻപോടെ കാമദേവനും തുഷ്ടിയോടിതു ചൂടി യെന്നാകിൽ കഷ്ടത യൊട്ടകന്നു പോം ഒൻപതാകുമുഴിഞ്ഞ യ്ക്കോർത്താലോ അൻപോടെ ഇന്ദ്ര ദേവനും സുന്ദരിമാരെ ചൂടേണമിതു സൗന്ദര്യത്തിനുമുത്തമം പത്താമതാം തിരുതാളി യ്ക്കോർത്താൽ വിഷ്ണു ദേവൻ തൻ ദേവത ആദരാലിതു ചൂടിയെന്നാകിൽ ആയുരാരോഗ്യം നിശ്ചയം ഇങ്ങിനെ ദശപുഷ്പമെന്നിവ അംഗനമാരെ കേൾക്കുവിൻ ഭക്തിയോടിതു ചൂടുന്നാകിലോ മംഗല്യത്തിനും ഉത്തമം.....
രഘുവംശ നായകൻ ശ്രീരാമചന്ദ്രനും കാനനവാസത്തിനായ് ഗമിച്ചു സത്യവ്രതനായ രാജാ ദശരഥൻ സന്താപത്താലേ തളർന്നുവീണു അമ്മ കൗസല്യ തൻ മിഴികൾ തുളുമ്പി വന്നു അരുമയാം മകനെ തലോടി നിന്നു സൗമിത്രി നിഴൽ പോലെ കൂടെ നിന്നു ദേവി സീതയും യാത്രയ്ക്കങ്ങരുങ്ങി വന്നു ലക്ഷ്മണനോടമ്മ സുമിത്ര ചൊല്ലി നീയും ലക്ഷ്യം നിറവേറ്റി വന്നിടേണം അമ്മയും അച്ഛനുമെന്ന പോലിവരെ നീ അല്ലലില്ലാതെന്നും കാത്തിടേണം രാമനെ രാജാവായ് കാണാൻ കൊതിച്ചൊരാ രാജകൊട്ടാരം വിതുമ്പി നിന്നു അമ്മതൻ കണ്ണീർ തുടച്ചു ചൊല്ലി രാമൻ അനുവാദമേകമ്മേ പോയ് വരട്ടെ ...