എന്താണ്ഉടമ്പടി പ്രാർത്ഥന?
ഈ തിരുവചന അടിസ്ഥാനത്തില്‍ അമ്മയുടെ അധികാരത്തെ കാനായിലെ പോലെ അതിവേഗം ദൈവാനുഭവം പ്രാപിക്കാന്‍ നമ്മെ സഹായിക്കുന്ന പ്രാര്‍ത്ഥനയാണ് മരിയന്‍ ഉടമ്പടി മദ്ധ്യസ്ഥ പ്രാര്‍ത്ഥന. പരിശുദ്ധ അമ്മ പറഞ്ഞതനുസരിച്ച് ഈശോ പറയുന്നതുപോലെ ചെയ്തുകൊള്ളാമെന്നാണ്, ജീവിച്ചു കൊള്ളാമെന്നാണ് ജനങ്ങള്‍ കൃപാസനത്തില്‍ വന്ന് പരിശുദ്ധ അമ്മ വഴി ത്രീത്വൈക ദൈവത്തോട് ഉടമ്പടി ചെയ്യുന്നത്. ഇതാണ് മരിയന്‍ ഉടമ്പടിയുടെ അന്ത:സത്ത. ഇവിടെ വാഗ്ദാനപേടകമായ അമ്മ ഉടമ്പടിയുടെ മദ്ധ്യസ്ഥയും സാക്ഷിയുമായി മാറുമ്പോള്‍ ആ അമ്മയുടെ മദ്ധ്യസ്ഥതയില്‍ തങ്ങള്‍ ദൈവത്തോട് ചെയ്ത ഉടമ്പടി പാലിക്കാനുള്ള ഉത്തരവാദിത്വം കൂടി ജനങ്ങള്‍ പ്രത്യാശയോടെ ഏറ്റെടുക്കുകയാണ് ചെയ്യുക.
ആയിരങ്ങൾ അനുഗ്രഹം പ്രാപിച്ച കൃപാസനം മരിയൻ ഉടമ്പടി പ്രാർത്ഥന ഇനി ഓൺലൈനിലൂടെ നിങ്ങൾക്കും നിങ്ങളുടെ ഭവനങ്ങളിൽ ഇരുന്ന് ചെയ്യാം.. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശാബ്ദം മുതൽ അതായത് 1990 മുതൽ 2000 വരെ ദശലക്ഷങ്ങൾ പങ്കെടുത്ത കൃപാസനം കടലോര-കൃപാവര-യജ്ഞങ്ങളിൽ സമർപ്പിക്കപ്പെട്ട ഒരുദശാബ്ദത്തിന്റെ മദ്ധ്യസ്ഥപ്രാർത്ഥനയുടെ യോഗ്യതകളെ സമാഹരിച്ച് ,ഈ നൂറ്റാണ്ടിൻറെ ആരംഭം മുതൽ 1000 മണിയുള്ള ആയിരക്കണക്കിന് അഖണ്ഡ ജപമാല മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ ആയിരങ്ങളും പതിനായിരങ്ങളും ആണ്ടുതോറും അണമുറിയാതെ നടത്തിയ ജനസഹസ്രങ്ങൾ പങ്കുകൊണ്ട് പ്രാർത്ഥിച്ച മഹാ അഖണ്ഡജപമാല റാലികളിലൂടെ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി കൃപാസനം ശുശ്രൂഷകൾ സംപ്രാപിച്ച കൃപയുടെ സ്വർഗ്ഗീയ നിക്ഷേപങ്ങളിൽ നിന്ന് ഇപ്പോൾ ഇതാ നിങ്ങളുടെ ജീവിത സമാശ്വാസങ്ങൾക്കും ഉപാധിയാകുന്നു..... നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ,തിരുസഭയുടെ ലുത്തിനിയ പ്രാർത്ഥനപ്രകാരം പരിശുദ്ധഅമ്മയെ, പുതിയ നിയമപ്രകാരമുള്ള വാഗ്ദാന പേടകമായി വണങ്ങപ്പെടുന്ന കൃപാസനം മരിയൻ സന്നിധാനത്തിലേക്ക് ഓൺലൈനായി പ്രാർത്ഥിച്ച് നിക്ഷേപിക്കുക. ഓൺലൈൻ മരിയൻ ഉടമ്പടി പ്രാർത്ഥന പ്രകാരം നിങ്ങളുടെ 6 പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്. ഈ പ്രാർത്ഥന നിയോഗങ്ങൾ കാനായിലെ കല്യാണ വേളയിൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോയുടെ മുന്നിൽ വിശ്വാസത്തിന്റേയുംയും പ്രത്യാശയുടെയും സ്നേഹത്തിൻറെയും വെള്ളം നിറച്ച് സമർപ്പിച്ച 6 കൽഭരണികളുടെ പ്രതീകങ്ങളാണ് എന്ന് മനസ്സിലാക്കി മേൽ പറഞ്ഞ ദൈവിക പുണ്യങ്ങളുടെ അരൂപിയിൽ പ്രാർത്ഥിച്ചാണ്, പ്രാർത്ഥനാ വിഷയങ്ങൾ ഓൺലൈൻ ഉടമ്പടി വഴി സമർപ്പിക്കേണ്ടത്.