കണ്ടെയ്നറിൽ വിളയും 450 കിലോ ലെറ്റ്യൂസ്, വരുമാനം 4.5 ലക്ഷം; സൂര്യപ്രകാശമില്ലാത്ത കണ്ടെയ്നർ ഫാം
#karshakasree
സൂര്യപ്രകാശം കടക്കാത്ത ഒരു പെട്ടിയിൽ ലെറ്റ്യൂസ് പോലെ പച്ചപ്പേറിയ വിള കൃഷി ചെയ്യാനാകുമോ? അതും മണ്ണില്ലാതെ? ഹൈഡ്രോപോണിക്സ് കൃഷിയിൽ മണ്ണ് ആവശ്യമില്ലെന്നു നമുക്കറിയാം. പക്ഷേ ചെടികൾക്ക് ആഹാരം പാകം ചെയ്യാൻ സൂര്യപ്രകാശം വേണമെന്ന ശാസ്ത്രബോധം ഉപേക്ഷിക്കുന്നതെങ്ങനെ? എന്നാൽ, ഇനി കാര്യങ്ങൾ അങ്ങനെയാണ്. പച്ചയിലകൾക്ക് ആഹാരമുണ്ടാക്കാൻ പ്രകാശം വേണമെന്നേയുള്ളൂ. അത് സൂര്യനിൽനിന്നുതന്നെയാവണമെന്നില്ല. സൂര്യപ്രകാശത്തിനു സമാനമായ തരംഗദൈർഘ്യമുള്ള പ്രകാശം എൽഇഡി ബൾബിൽനിന്നായാലും ഇലകളിലെ അടുക്കള സജീവമാകും. ഈ സാധ്യത പ്രയോജനപ്പെടുത്തി എൽഇഡി ബൾബുകളുടെ നീലവെളിച്ചത്തിൽ ഇലവർഗച്ചെടികൾ വളർത്തുന്ന ഫാമുകൾ ചിലരെങ്കിലും യുട്യൂബിലും മറ്റും കണ്ടിട്ടുണ്ടാകും.