1719 ജൂൺ 6 പ്രഭാതം. പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗോൾഡ് കോസ്റ്റ് അഥവാ ഇന്നത്തെ ഘാനയിലെ അനമാബോ (Annamaboe) എന്ന തുറമുഖം. നേരം വെളുത്ത് തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. തീരത്ത് നിന്നും കുറച്ചകലെ മാറി പ്രിൻസസ് (Princess) എന്ന് പേരുള്ള ഒരു ഇഗ്ളീഷ് കപ്പൽ നങ്കൂരമിട്ട് കിടപ്പുണ്ട്. അതിന്റെ അപ്പർ ഡെക്കിൽ സാമാന്യം ഉയരമുള്ള ഒരാൾ പണിയെടുത്ത് വിയർത്ത് നിൽക്കുന്നത് കാണാം. വിരിഞ്ഞ നെഞ്ചും, കുറച്ച് ഇരുണ്ട നിറവുമുള്ള ആ 37 കാരന്റെ പേര് ജോൺ റോബെർട്ട്സ് (John Roberts) എന്നാണ്. തീരത്തു നിന്നും എത്തിച്ചേർന്ന ബോട്ടുകളിൽ ഉണ്ടായിരുന്നവരെ കപ്പലിലേക്ക് വലിച്ചു കയറ്റുകയാണ് റോബെർട്ട്സ്. അതെ, പ്രിൻസസ് ഒരു അടിമക്കപ്പലാണ്. ഗോൾഡ് കോസ്റ്റിൽ നിന്നും വാങ്ങിയ നൂറുകണക്കിന് ആഫ്രിക്കൻ അടിമകളെ കപ്പലിലേക്ക് കയറ്റിക്കൊണ്ടിരിക്കുന്ന സമയമാണിത്.
=========
Buy my books | https://amzn.to/3fNRFwx
Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC
------------
*Social Connection
Instagram I https://www.instagram.com/juliusmanuel_
Email: mail@juliusmanuel.com
Web: https://www.juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks