MENU

Fun & Interesting

കാൽച്ചോട്ടിലുണ്ട് അറിയാത്ത അഴകിന്റെ അത്​ഭുതലോകം| Herping-Macro Photography

Mathrubhumi 30,299 lượt xem 2 years ago
Video Not Working? Fix It Now

നമുക്ക് ചുറ്റും നമ്മള്‍ കാണാത്ത ഒരു ദൃശ്യ ലോകമുണ്ട്. പാമ്പും തവളകളും പഴുതാരയുമൊക്കെ അടങ്ങുന്ന വലിയ ഒരു ആവാസ വ്യവസ്ഥ. അവരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് ആ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന മേഖലയാണ് ഹെര്‍പ്പിങ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹെര്‍പ്പിങ് ഫോട്ടോഗ്രാഫി. കേരളത്തില്‍ അറിയപ്പെടുന്ന ഹെര്‍പ്പിങ് ഫോട്ടോഗ്രാഫറായ സെബിന്‍സ്റ്റര്‍ ഫ്രാന്‍സിസിനൊപ്പം മാതൃഭൂമി ഡോട്ട് കോം പ്രതിനിധി ശംഭു വി.എസ് നടത്തിയ ദൃശ്യയാത്രയാണ് ഇത്.

ചിത്രങ്ങള്‍ തേടി കാടും മലയും കയറും. ആളുകയറാ കാട്ടിലേക്ക് ഏത് ഇരുട്ടിലും ഇറങ്ങിച്ചെല്ലും. മൂന്നാറും വയനാടും ആ കാഴ്ചകളുടെ പറുദീസയൊരുക്കുന്നു. അത്യപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന തവളകളുടെയും പാമ്പുകളുടെയും ഇമയനക്കം വരെ മനസ്സിലാക്കി ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിനേപ്പറ്റി സെബിന്‍സ്റ്റര്‍ പറയുന്നു. പശ്ചിമഘട്ടത്തില്‍ സെബിന്‍സ്റ്റര്‍ പകര്‍ത്തിയ മാക്രോ കാഴ്ചകളും കാണാം


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom


#Mathrubhumi

Comment