MENU

Fun & Interesting

Minungum Minnaminuge | Lyrical Video Song | Oppam | Mohanlal | Meenakashi | 4 Musics

Satyam Music 10,948,508 lượt xem 2 years ago
Video Not Working? Fix It Now

Film: Oppam
Directed by: Priyadarshan
Produced: Antony Perumbavoor
Lyrics: B K Harinarayanan
Music: Jim | Biby | Eldhose | Justin [4 Musics]
Singer: M G Sreekumar, Shreya Jayadeep

മിനുങ്ങും മിന്നാമിനുങ്ങേ
മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ

നെറുകയിൽ തൊട്ടുതലോടി
കഥകൾ പാടിയുറക്കാൻ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും
തേനും തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീട്ടി

കാതോന്നു കുത്തീട്ട്
മാണിക്യക്കല്ലിന്റെ കമ്മലിടുന്നേരം
തേങ്ങല് മാറ്റുവാൻ
തോളത്തെടുത്തിട്ട് പാട്ടും പാടീല്ലേ
താരകം തന്നൊരു മോതിരം കൊണ്ട്
നിൻ കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലെയെൻ
മിന്നാമിന്നീ നീ
പകലിരവാകെ ഒരു നിഴലായി
കാലൊന്ന് തെന്നിടുമ്പോൾ
എന്നച്ഛൻ കാവലിനെത്തുകില്ലേ
കോരിയെടുക്കുന്തോറും
നിറയുന്ന സ്നേഹത്തിൻ ചോലയല്ലേ

പുത്തനുടുപ്പിട്ടു പൊട്ടു തൊടീച്ചിട്ട്
നിന്നെയൊരുക്കീലേ
പള്ളിക്കൂടത്തിന്റെ ഇല്ലിപ്പടി വരെ
കൂടേ വന്നീലേ
നീ ചിരിക്കുന്നേരം അച്ഛന്റെ കണ്ണിൽ
ചിങ്ങ നിലാവല്ലേ
നീയൊന്നു വാടിയാൽ ആരാരും കാണാതാ
നെഞ്ചം വിങ്ങില്ലേ
മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും
അവളൊരു താമരത്തുമ്പിയല്ലേ
ചെല്ലക്കുറുമ്പു കാട്ടി
ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ

മിനുങ്ങും മിന്നാമിനുങ്ങേ
​മിന്നിമിന്നി തേടുന്നതാരേ
വരുമോ ചാരെ നിന്നച്ഛൻ
പുതുകനവാൽ മഷിയെഴുതി
മിഴികളിലാദ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും
തേനും തന്നു മാമൂട്ടീ
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീട്ടീ

#oppam #mohanlal #minugumminnaminuge

Subscribe Now

Satyam Music: https://www.youtube.com/channel/UCIT7ZPNYhsuZ1-kYoz6m6YQ

Satyam Jukebox: https://www.youtube.com/user/satyamju...

Satyam Videos: https://www.youtube.com/user/satyamvi...

Satyam Audios: https://www.youtube.com/user/SatyamAudio

Follow us

Satyam Audios Facebook - https://www.facebook.com/SatyamAudios

Satyam Audios Twitter -
https://twitter.com/satyamaudios

Satyam Audios Website -
http://satyamaudios.com/

Satyam Audios Pinterest - https://www.pinterest.com/satyamaudios/

Comment