MENU

Fun & Interesting

കീരി പാമ്പിനും മീതെ ആയതെങ്ങനെ Mongoose and snakes are not enemies #കീരി #പാമ്പ് #animalfactsvideos

Vijayakumar Blathur 244,766 lượt xem 11 months ago
Video Not Working? Fix It Now

രണ്ടാളുകൾ തമ്മിലുള്ള ശത്രുതയുടെ തീവ്രത സൂചിപ്പിക്കാൻ, ‘പാമ്പും കീരിയും പോലെയാണ്‘ എന്നതിലും മികച്ച ഒരു പ്രയോഗം മലയാളത്തിൽ വേറെയില്ല. തുല്യ ശത്രുക്കൾ തമ്മിലുള്ള പോരായാണ് പലപ്പോഴും പാമ്പും കീരിയും തമ്മിലുള്ള പോരിനെ കണക്കാക്കാറ് . സത്യത്തിൽ പാമ്പ് ജയിക്കുന്ന അവസരങ്ങൾ അപൂർവമാണ് . ഏകപക്ഷീയ ആക്രമണം ആണ് നടക്കാറുള്ളത് .ഓതിരം കടകം പഠിച്ച കളരിഗുരുക്കന്മാരെപ്പോലെ തന്ത്രപരമായി മിന്നൽ വേഗതയിൽ ഒഴിഞ്ഞുമാറി, ചുറുചുറുക്കോടെ ഉയർന്ന് ചാടി, പാമ്പിന്റെ വാലിൽ കടിക്കും. കീരിയെപ്പോലെ പെട്ടന്ന് ദിശമാറ്റാനും മറ്റും കഴിയുന്ന മെയ് വഴക്ക അഭ്യാസങ്ങൾ അറിയാത്തതിനാൽ പാമ്പുകളെ ഇവർക്ക് വേഗം കീഴ്പെടുത്താൻ കഴിയും. നീണ്ടു നീണ്ടു കിടക്കുന്ന ശരീര പ്രകൃതിയാണ് പാമ്പിന്റെ ഏറ്റവും വലിയ പ്രശ്‍നം. അതിൽ എവിടെയും കടി കിട്ടാം. കീരിക്കാണെങ്കിൽ എഴുന്നു നിൽക്കുന്ന കട്ടി രോമപ്പുതപ്പും അയഞ്ഞ തൊലിയും പാമ്പിൻ കൊത്തേൽക്കാതെ സഹായിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ ഓരോരോ സാഹചര്യങ്ങളിൽ പരിണമിച്ച് ഉണ്ടായ കീരികളിൽ പല ഇനവും അതാതിടങ്ങളിലെ വിഷപ്പാമ്പുകളുടെ വിഷത്തോട് ചെറിയ പ്രതിരോധം കൂടി ആർജ്ജിച്ചവയാണ്. വിഷത്തിലെ ടോക്സിനുകളെ ശരീരത്തോട് ബന്ധിപ്പിക്കാതെ തടയാൻ സഹായിക്കുന്ന അസിറ്റൈൽ കോളിൻ റിസപ്റ്ററുകൾ പരിണാമപരമായി ആർജ്ജിച്ചവയാണ് കീരികൾ . സത്യത്തിൽ മൂർഖൻ പാമ്പിനോട് കീരികൾക്ക് പ്രത്യേക വൈരാഗ്യവും ഒന്നും ഇല്ല. കീരികൾക്ക് പാമ്പിറച്ചിയോട് പ്രത്യേക ഇഷ്ടമുള്ളതായി കണ്ടെത്തീട്ടില്ലെങ്കിലും ഇറച്ചി ഒരു വീക്ക്നെസ് തന്നെയാണ് . ‘തിരിച്ച് കടിക്കാത്തതെന്തും ഞാൻ കഴിക്കും‘ എന്ന് ചിലർ ഭക്ഷണശീലത്തെക്കുറിച്ച് വീമ്പുപറയുന്നതുപോലല്ല കീരിയുടെ സ്വഭാവം. തിരിച്ച് കടിക്കുന്ന പാമ്പിനേയും കുത്തുന്ന തേളിനേയും എന്നു വേണ്ട ഞാഞ്ഞൂലിനെപ്പോലും അകത്താക്കാൻ ഇവർ റെഡി. മിശ്ര ഭോജികളാണെങ്കിലും സസ്യാഹാരപ്രതിപത്തി പൊതുവെ കുറവാണ് . പക്ഷികൾ, അവയുടെ മുട്ടകൾ, മീനുകൾ, ഞണ്ടുകൾ, തേളുകൾ , പഴുതാരകൾ, എലികൾ, ഓന്തുകൾ, പലതരം ഷഡ്പദങ്ങൾ, പഴങ്ങൾ, വേരുകൾ ഒക്കെ തിന്നും.ഹെർപെസ്റ്റിടേ (Herpestidae) എന്ന കുടുംബത്തിൽ ആണ് കീരികൾ ഉൾപ്പെടുന്നത്. Herpestinaeഎന്നും Mungotinae എന്നുമുള്ള രണ്ടു ഉപകുടുംബങ്ങളിലായി വിവിധ ജനുസ്സുകളിൽ മുപ്പത്തിനാലു തരം കീരികളാണ് ലോകത്താകെ ഇതുവരെ കണ്ടെത്തീട്ടുള്ളത്. ഇന്ത്യയിൽ 6 ഇനം കീരികളാണുള്ളത്. ഇതിൽ 4 ഇനങ്ങളെ കേരളത്തില്‍ കണ്ടുവരുന്നുണ്ട് . നമ്മുടെ നാട്ടിൽ സർവസാധാരണമായി കാണുന്ന നാടൻ കീരി Indian grey Mongoose എന്ന് വിളിക്കുന്ന Urva edwardsii എന്ന ഇനം ആണ് . ‘അവൻ വെറും മംഗൂസാണ്’ എന്ന് പറയുന്നതിലെ മംഗൂസ് അർത്ഥമില്ലാത്ത ഒരു മലയാള വാക്ക് മാത്രമാണ്. മറാത്തി ഭാഷയിൽ മുൻഗുസ് (mungus) എന്നാണ് കീരിക്ക് പറയുക , അതിൽ നിന്നാണ് മംഗൂസ് (Mongoose) എന്ന ഇംഗ്ലീഷ് പദം ഉണ്ടായത് . ചില ആളുകളെ പരിചയപ്പെടുത്തുമ്പോൾ ‘ ആളൊരു കീരിയാണ്’ എന്ന് പറഞ്ഞാൽ എന്തിനും പോന്ന കക്ഷിയാണ് എന്ന അർത്ഥം ഉണ്ട് . കൂടുതൽ മാരകമായ ആൾ പകരം വന്നു എന്ന അർത്ഥത്തിൽ ‘കീരി പോയി ചെങ്കീരിയെ കൊണ്ടുവന്നു’ എന്ന പ്രയോഗം ചിലയിടങ്ങളിൽ ഉണ്ട് . . കീരിക്കുന്നും കീരിപ്പാറയും ഒക്കെ നമ്മുടെ സ്ഥലനാമങ്ങൾ ആണല്ലോ. നാട്ടുമ്പുറങ്ങളിലെ പല കില്ലാടികളുടെയും ഇരട്ടപ്പേരും ആണ് കീരി എന്നത്. പാമ്പിനെ പേടിയില്ലാത്ത കീരികൾക്ക് പൊതുവെ ധീരന്റെ ഇമേജാണ്.
#biology #nature #malayalamsciencechannel #malayalamsciencevideo #ശാസ്ത്രം #mongoose #mongoosevssnake #keeri #കീരിയുംപാമ്പും #മലയാളം #vijayakumarblathur #science #sciencefacts #animals #animalfacts #animalfactsvideos #animalfactsvideo #animalfactsmalayalam
video attribution:
https://www.youtube.com/watch?v=z3iBIavwxmo
Bhanu and Ashwin's Channel
@ashwinv2005
https://www.youtube.com/watch?v=Te61qyqTHUI
sarangib
@sarangib
https://www.youtube.com/watch?v=MY8loqa8Tjw
sahyadri arun
@sahyadriarun3327
https://www.youtube.com/watch?v=Qv6LbTlzFr0
Mahinda Herath
@mahindaherath5533
https://www.youtube.com/watch?v=Zp6OFDJQUPs
serge271828
@serge271828
https://www.youtube.com/watch?v=-Qxvwirld8g
ST. Augustine L.P.School Kozhichal
@Trinity12436
https://www.youtube.com/watch?v=VsY8uEPyzRA
Subrata Gayen
@facttechworker7820
https://www.youtube.com/watch?v=vRhRLTo24rM
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.

Comment