ഒരു ദിനം ഒരു അറിവ്
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി അദ്ദേഹം കേട്ടിട്ടുണ്ട്. ഒരാൾ ഇസ്ലാം മതം സ്വീകരിക്കുകയും നല്ല നിലക്ക് ഇസ്ലാമിക നടപടികളെല്ലാം പാലിച്ചു പോരുകയും ചെയ്താൽ അയാൽ മുമ്പ് ചെയ്ത എല്ലാ കുറ്റങ്ങളും അല്ലാഹു മായ്ച്ചുകളയുന്നതാണ്. അതിന് ശേഷം (ചെയ്യുന്ന തെറ്റുകൾക്ക്) ആണ് ശിക്ഷാനടപടി. നന്മക്കുള്ള പ്രതിഫലം 10 ഇരട്ടി മുതൽ 700 ഇരട്ടി വരെയാണ്. തെറ്റുകൾക്ക് തത്തുല്യമായ ശിക്ഷ മാത്രമെ നൽകുകയുള്ളു (ഇരട്ടിപ്പിക്കൽ ഇല്ല) അതു തന്നെ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നില്ലെങ്കിൽ മാത്രം. (ബുഖാരി. 1. 2. 40)