MENU

Fun & Interesting

ഈ പാപ്പാൻ ഇടഞ്ഞാൽ ആനകളുടെ ചങ്കിടിക്കും..! | SREE 4 ELEPHANTS

Sree 4 Elephants 374,466 lượt xem 11 months ago
Video Not Working? Fix It Now

ആനപാപ്പാൻ...; ലോകത്തിലെ തന്നെ ഏറ്റവും അപകടകരവും സാഹസികത്വവുമാർന്ന മേഖല തൻ്റെ തൊഴിലിടമായി തെരഞ്ഞെടുത്ത മനുഷ്യൻ..!
ആനയെ ഉപദ്രവിക്കുന്നതും അതിൻ്റെ സ്വൈര്യം കെടുത്തുന്നതും ഏറ്റവും വലിയ ആനന്ദമായി ആഘോഷിക്കുന്നവരാണ് ആനപാപ്പാൻമാർ എന്ന് വിശ്വസിക്കാനാണ് ഇന്നും പലർക്കും ഇഷ്ടം.
എന്നാൽ ആനയോടുള്ള അടക്കാനാവാത്ത ഇഷ്ടവും അഭിനിവേശവും കൊണ്ടാണ് ആനപാപ്പാൻമാരിൽ വലിയൊരു ശതമാനം പേരും ഈ രംഗത്തേക്ക് എത്തുന്നതെന്ന് പറഞ്ഞാൽ എത്ര പേർ വിശ്വസിക്കുമെന്നത് സംശയമാണ്.
ഇന്നിവിടെ നമ്മൾ കണ്ടുമുട്ടുന്ന ഈയൊരു ആനപാപ്പാൻ .....
ആളൊരു പുലി തന്നെയാണ്...
ശരിക്കും ഒരു പുപ്പുലി...!
ചിരിക്കാനും അതിനൊപ്പം ചിന്തിക്കാനും നമ്മളെ നിർബന്ധിതരാക്കുന്ന ഒരു കിടിലോസ്കി പാപ്പാൻ..!

#keralaelephants #sree4elephants #aanapremi #elephant #aanakeralam

Comment