ഈ ലോകത്തിനൊരു സ്രഷ്ടാവുണ്ട്. ജീവന് നല്കി, വായുവും വെള്ളവും സൗകര്യപ്പെടുത്തി ഭൂമിയെ ജീവിതയോഗ്യമാക്കിയ പരമകാരുണികനായ സ്രഷ്ടാവ്. നാം ഇവിടെ എങ്ങനെ ജീവിക്കണമെന്നും ഈ ജീവിത്തിന്റെ പരമലക്ഷ്യം എന്തെന്നും ദൂതന്മാര് മുഖേന സ്രഷ്ടാവ് നമ്മെ പഠിപ്പിച്ചു. നമ്മുടെ ജീവിതത്തിന്റെ കണക്ക് മരണശേഷം നാം സ്രഷ്ടാവിന്റെ മുമ്പില്‍ ബോധിപ്പിക്കേണ്ടി വരും. അന്ന് പുണ്യം ചെയ്തവന് നന്മയും പാപം ചെയ്തവന് തിന്മയും പ്രതിഫലം കിട്ടും. അതിനാല്‍ സ്രഷ്ടാവ് തന്റെ ദൂതരിലൂടെ നല്കിയ നിര്‍ദ്ദേശമനുസരിച്ച് ജീവിക്കുകയാണ് മനുഷ്യന്റെ രക്ഷാമാര്‍ഗം. നമുക്ക് ലോകസ്രഷ്ടാവ് നല്കിയ നിര്‍ദേശസംഹിതയാണ് ക്വുര്‍ആന്‍. മുഹമ്മദ് നബി(സ)യിലൂടെ അവന് ആ സന്ദേശം മനുഷ്യര്‍ക്കെത്തിച്ചു കൊടുത്തു. ഇതറിഞ്ഞവരും അറിയാത്തവരും നമുക്കിടയില്‍ ഉണ്ട്. ലോകരെ മുഴുവന്‍ സ്രഷ്ടാവിന്റെ സന്ദേശമറിയിക്കല്‍ അതറിഞ്ഞവരുടെ ബാധ്യതയാണ്. നാഥാ, സത്യമത സന്ദേശപ്രചരണത്തിനു വേണ്ടിയുള്ള വിനീതമായൊരു സംരംഭമാണിത്. ഇതൊരു പ്രതിഫലാര്‍ഹമായ പ്രവര്‍ത്തനമായി സ്വീകരിക്കേണമേ (ആമീന്‍).