MENU

Fun & Interesting

WLF 2024 | ജനറേഷൻ നെക്സ്റ്റിന്റെ എഴുത്തും വായനയും I Akhil P Dharmajan, Bineesh Puthuppanam, Aadi

WLF | Wayanad Literature Festival 562 lượt xem 1 week ago
Video Not Working? Fix It Now

#wayanadliteraturefestival #wlf2024 #wlf #akhilpdharmajan #bineeshputhuppanam #malayalam #malayalamliterature #malayalamcinema #ramcareofanandhi #ramcoanandhi #kerala

ജനറേഷൻ നെക്സ്റ്റിന്റെ എഴുത്തും വായനയും | അഖിൽ പി. ധർമ്മജൻ, ബിനീഷ് പുതുപ്പണം. മോഡറേറ്റർ: ആദി
The Writings and Readings of Generation Next | Akhil P. Dharmajan, Bineesh Puthuppanam. Moderator: Aadi

എ.ഐ.-യും മെഷീന്‍ ലേണിങ്ങും എഴുത്തിന്റെ സ്വഭാവത്തെ മാറ്റുന്ന കാലഘട്ടം. ഈ-റീഡറുകള്‍, ഓഡിയോബുക്കുകള്‍, ഡിജിറ്റല്‍ ലൈബ്രറികള്‍, ഇന്നത്തെ തലമുറ ഗാഡ്ജറ്റുകള്‍ ഉപയോഗിച്ച് പുതിയ വായനാനുഭവങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നു. ചാറ്റ് ജി.പി.ടി-യുടെയും നിര്‍മിതബുദ്ധിയുടെയും ലോകം മാറ്റത്തിന്റെ വിപ്ലവത്തിലേക്ക് കടക്കുന്ന വേളയില്‍, പുതുതലമുറയുടെ എഴുത്തും ആസ്വാദനവും വളരെ വ്യത്യസ്തമാണ്.

ബിനീഷ് പുതുപ്പണം
വടകര പുതുപ്പണം സ്വദേശി. വിവിധ മേഖലകളിലായി പതിനഞ്ചു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സ് ബെസ്റ്റ് സെല്ലറായ 'പ്രേമനഗരം' എന്ന നോവലിന്റെ രചയിതാവാണ്. സിനിമകള്‍ക്ക് സംഭാഷണവും ഗാനങ്ങളും രചിച്ചിട്ടുണ്ട്. നിലമേല്‍ എന്‍. എസ്. എസ്. കോളേജില്‍ അസി. പ്രൊഫസര്‍.

അഖില്‍ പി. ധര്‍മ്മജന്‍
നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്.
ഹ്രസ്വകാലംകൊണ്ട് സാഹിത്യലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ച നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് അഖില്‍ പി. ധര്‍മ്മജന്‍. ഓട്ടോമൊബൈല്‍ മെക്കാനിക് ആയിരുന്ന അഖില്‍ പി. ധര്‍മജന്‍ 'റാം c/o ആനന്ദി', 'ഓജോ ബോര്‍ഡ്', 'മെര്‍ക്കുറി ഐലന്‍ഡ്' തുടങ്ങിയ ബെസ്റ്റ് സെല്ലിംഗ് നോവലുകള്‍ രചിച്ച് മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറി. കേരളത്തിലെ പ്രളയ പശ്ചാത്തലത്തിനെ ആസ്പദമാക്കി, 2023-ല്‍ ഇറങ്ങിയ 2018 എന്ന സിനിമയുടെ തിരക്കഥാകൃത്തു കൂടിയാണ് ഇദ്ദേഹം. 96-ാമത് അക്കാദമിയുടെ മികച്ച അന്താരാഷ്ട്ര ചലച്ചിത്രവിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു '2018' എന്ന സിനിമ.

ആദി
പ്രശസ്തനായ കവിയും എഴുത്തുകാരനും ഗവേഷകനുമാണ് ആദി. സ്വത്വം, ജാതി, സമകാലിക പ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങള്‍ പ്രമേയമാക്കിയാണ് ആദിയുടെ രചനകള്‍. ആദ്യ കവിതാസമാഹാരമായ 'പെണ്ണപ്പന്‍' കേരള സാഹിത്യ അക്കാദമിയുടെ യുവകവിതാ പുരസ്‌കാരവും കെ.വി. സുധാകരന്‍ സ്മാരക സാഹിത്യപുരസ്‌കാരം, എ. അയ്യപ്പന്‍ സ്മാരക കവിതാപുരസ്‌കാരവും കരസ്ഥമാക്കി. കവി സച്ചിദാനന്ദന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഈ സമാഹാരത്തിലെ ഒരു കവിത സാഹിത്യ അക്കാദമിയുടെ ഇന്ത്യന്‍ ലിറ്ററേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍വകലാശാലയുടെയും മഹാത്മാഗാന്ധി സര്‍വകലാശാലയുടെയും സിലബസുകളിലും ആദിയുടെ കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Support us: www.wlfwayanad.com/donation/

To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/‪‪@WLFwayanad‬

01:47 നല്ല വിമർശനം, ചീത്ത വിമർശനം.
03:26 ഈ കാലത്തും പ്രിന്റഡ് ബുക്സ് വായിക്കുന്നു
08:36 വായനകൾ വ്യത്യസ്തമായാലേ എഴുത്തും വ്യത്യസ്തമാകൂ
10:00 നിലനിൽക്കുന്നത് വായന കൊണ്ട്
12:05 വ്യക്തിഹത്യയും വിമർശനവും രണ്ട്
15:27 എപ്പോഴും ആർക്കും നല്ലകാലം ഉണ്ടാകില്ല
19:22 എഴുത്തിലൂടെ ഇന്ന് ഭാവി കണ്ടെത്താം
23:06 യാത്രകളും എഴുത്തും
27:57 കരയിപ്പിച്ച റീൽ
32:00 പുതിയ വായന സംസ്കാരം
37:15 വ്യക്തികൾക്ക് പ്രസ്ഥാനങ്ങൾക്കോ രാഷ്ട്രീയം അടിയറവ് വയ്ക്കരുത്
41:32 ചെന്നൈയിൽ അനുഭവിച്ചത്
46:43 മധുര വേട്ട
51:09 പെണ്ണപ്പൻ
55:49 ഇന്നാരാണ് മഹാകാവ്യം എഴുതുന്നത്
57:47 PR വഴി പുസ്തകം വിജയിക്കില്ല

Comment