MENU

Fun & Interesting

WLF 2024 | മയ്യഴി ടു ഡൽഹി | Mahe to Delhi | M Mukundan in Conversation with V H Nishad

WLF | Wayanad Literature Festival 204 lượt xem 5 days ago
Video Not Working? Fix It Now

#wlf2024 #wlf #wayanadliteraturefestival #mmukundan #vhnishad #malayalam #malayalamliterature #malayalambooks #malayalamwriter

WLF 2024 | മയ്യഴി ടു ഡൽഹി | Mahe to Delhi | M Mukundan in Conversation with V H Nishad

എം. മുകുന്ദൻ :
മയ്യഴിയുടെ കഥാകാരനായി ലോകമറിയുന്ന, മലയാളത്തിന്റെ എക്കാലത്തേയും
പ്രിയപ്പെട്ട എഴുത്തുകാരനാണ് എം മുകുന്ദൻ. ആറുപതിറ്റാണ്ടോളം നീളുന്ന സാഹിത്യജീവിതത്തിലൂടെ മലയാളി വായനക്കാരുടെ ഇടയിൽ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണിദ്ദേഹം. സമൂഹത്തിന്റെ വിരലുതൊട്ടെഴുതിയ കഥകളുടെയും നോവലുകളുടെയും സ്രഷ്ടാവ്. ആധുനികതയിലും ആധുനികോത്തരതയിലും ഒരുപോലെ തെളിഞ്ഞ സർഗ്ഗാത്മകലോകമാണ് അദ്ദേഹത്തിന്റേത്. നാഗരികതയും
നാടോടിത്തവും ഒരുപോലെ നെഞ്ചേറ്റിയ ഭാഷയിലൂടെ തന്റെ ദേശങ്ങളെയും കാലങ്ങളെയും അടയാളപ്പെടുത്തിയ ഈ എഴുത്തുകാരന് എഴുത്തച്ഛൻ പുരസ്ക്കാരം, വയലാർ അവാർഡ്, കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകൾ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാലത്തിന്റെ അടയാളപ്പെടുത്തലുകളുമായി വായനക്കാരുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഈ എഴുത്തുകാരൻ ഏറെക്കാലം ഫ്രഞ്ച് എംബസിയിൽ ഡൽഹിയിൽ നയതന്ത്ര ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. ‘ഡൽഹി’യിൽ തുടങ്ങി ‘നിങ്ങൾ’ എന്ന നോവൽ വരെ മലയാളിയുടെ വായനലോകത്തിനൊപ്പമുണ്ട് അദ്ദേഹം.

വി. എച്ച്. നിഷാദ്:
അധ്യാപകൻ, കഥാകൃത്ത്, മാധ്യമപ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സർഗാത്മക ജീവിതം നയിക്കുന്ന എഴുത്തുകാരനാണ് വി എച്ച് നിഷാദ്. പരിസ്ഥിതിയും മനുഷ്യസ്ഥിതിയും സ്ത്രീജീവിതാവസ്ഥകളും ഇടം നേടുന്ന കഥാലോകമാണ് നിഷാദിന്റേത്. WLF-ന്റെ ക്യൂറേറ്റർമാരിൽ ഒരാളും കഥകളിൽ പുതിയ പരീക്ഷണങ്ങൾ നടത്തുന്ന പുതുതലമുറ എഴുത്തുകാരനുമായ വി എച്ച് നിഷാദ് വാൻഗോഗിന്റെ ചെവി, മലാല ടാക്കീസ്, ആതിരാ സൈക്കിൾ, മിസ്സിസ് ഷെർലക്ക് ഹോംസ്, എന്നിങ്ങനെ നിരവധി കഥാസമാഹാരങ്ങളും ‘മൂന്ന്’, ‘ഏകാന്തതയെക്കുറിച്ച് ഒരു നോവൽ കൂടി’, ‘അനിതാ വയലറ്റ്’ എന്നീ നോവലുകളുമടക്കം 25 -ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Support us: www.wlfwayanad.com/donation/

To engage with us, Like and Subscribe :
www.instagram.com/wlfwayanad
www.facebook.com/WLFwayanad
www.x.com/WLFwayanad
www.youtube/‪‪@WLFwayanad‬

Comment