ശ്രീ ശങ്കരാചാര്യർ രചിച്ച "ക്ഷമാപണ സ്തോത്രം" അവസാനിക്കുന്നത് ഇപ്രകാരമാണ്.
"രൂപം രൂപവിവർജ്ജിതസ്യ ഭവതോ
ധ്യാനേന യത് കല്പിതം
സ്തുത്യാ നിർവ്വചനീയതാഖില ഗുരോ
ദുരീകൃതാ യന്മയാ
വ്യാപ്തിത്വം ച നിരാകൃതം ഭഗവതോ
യത് തീർത്ഥയാത്രാ ദിനാ
ക്ഷന്തവ്യം ജഗദീശ തദ് വികലതാം
ദോഷത്രയം മത്കൃതം"
ഹേ ഭഗവാൻ! രൂപവർജ്ജിതനായ അങ്ങയെ രൂപം നൽകി ഞാൻ ധ്യാനിച്ചുപോയി. ലോകഗുരുവേ, നിർവ്വചനാതീതനായ അങ്ങയെ വാക്കുകൾ കൊണ്ടു ഞാൻ സ്തുതിച്ചു പോയി. തീർത്ഥയാത്രകൾ ചെയ്ത് അങ്ങയുടെ സർവ്വവ്യാപിത്വത്തെ ഞാൻ നിരാകരിക്കുകയായിരുന്നു. ചെയ്തു പോയ ഈ മൂന്ന് അപരാധങ്ങളും പൊറുക്കേണമേ, ഭഗവാനേ..
വിഗ്രഹത്തിനു മുമ്പിൽ കണ്ണടച്ചു കൈകൂപ്പി നിൽക്കുന്ന ഭക്തൻ്റെ ഉള്ളിൽ നിന്ന് മൂർത്തമായ പൂജാവിഗ്രഹം അപ്രത്യക്ഷമാകണം. അരൂപിയായി അനന്ത ബ്രഹ്മാണ്ഡം മുഴുവൻ നിറഞ്ഞുനിൽക്കുന്ന സ്നേഹസ്വരൂപൻ മനസ്സിലും ഹൃദയത്തിലും തെളിയണം. ചരാചരങ്ങളിൽ പ്രതിഭാസിക്കുന്ന ആ കാരുണ്യമൂർത്തിയിലേക്കു ഹൃദയത്തിൽ നിന്ന് പ്രവഹിക്കുന്ന സ്നേഹമാണ് ഭക്തി.. ഓം തത് സത്..🙏🏻🙏🏻🙏🏻🪔🪔🪔🩷🩷🩷🔱🔱🔱