MENU

Fun & Interesting

അടുക്കളയിലാരംഭിച്ച സംരംഭം; മുതൽമുടക്ക് 15,000 രൂപ; ഇന്ന് മാസം ഒരുലക്ഷം രൂപയുടെ വിറ്റുവരവ്#unniyappam

Financial Guide 14,534 lượt xem 6 months ago
Video Not Working? Fix It Now

അച്ഛൻ്റെ മരണത്തോടെ പ്രവാസം മതിയാക്കി നാട്ടിലെത്തിയ മഞ്ജു എന്ന വീട്ടമ്മ വരുമാനമാർഗ്ഗമായി തെരഞ്ഞെടുത്തത് തൻ്റെ പാഷനായ പാചകം തന്നെയാണ് . നാലുമണിപ്പലഹാരങ്ങൾ, പ്രത്യേകിച്ച് ഉണ്ണിയപ്പവും നെയ്യപ്പവും വീട്ടിൽത്തന്നെ ഉണ്ടാക്കി വിറ്റുതുടങ്ങിയ മഞ്ജുവിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഉണ്ണിയപ്പത്തിനും നെയ്യപ്പത്തിനും പുറമേ മറ്റ് പലഹാരങ്ങളുമുണ്ടാക്കിതുടങ്ങിയ മഞ്ജു ഇതിനിടെ വീടിനടുത്തുതന്നെ AK FOODS എന്ന പേരിൽ ഒരു ബജ്ജിക്കടയും ആരംഭിച്ചു. ബേക്കറികളിൽനിന്നും പതിവായി ഓർഡർ ലഭിച്ചതോടെ കച്ചവടം മെച്ചപ്പെട്ടു. ഇപ്പോൾ പലഹാരങ്ങൾ കൂടാതെ വെജിറ്റേറിയൻ , നോൺ വെജിറ്റേറിയൻ അച്ചാറുകളും ചമ്മന്തിപ്പൊടിയും തുടങ്ങി കൂടുതൽ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിറ്റു. കച്ചവടം പൊടിപൊടിച്ചതോടെ വിറ്റുവരവും ലാഭവും കൂടിവന്നു.

മഞ്ജുവിൻ്റെ സംരംഭക വിജയഗാഥയാണ് ഫിനാൻഷ്യൽ ഗൈഡിൻ്റെ ഇന്നത്തെ എപ്പിസോഡിൽ....

പലഹാരങ്ങൾ ഓർഡർ ചെയ്യാൻ ഈ നമ്പറിൽ വിളിയ്ക്കുക: AK FOODS: 9947109608

#AKFOODS, #bajjikkada, #bajji, #bajjirecipe, #bakery , #vegetarianpickle, #nonvegetarianpickle, #beefpickle, #fishpickle, #unniyappam , #unniyappamrecipe , #neyyappam , #neyyappamrecipe,

Comment