ഭാഷപോലും അറിയാതെ കർണാടകയിൽ നിന്നും കേളത്തിലെത്തിയ വ്യക്തിയായിരുന്നു ഭീമ ഭട്ടർ. ആലപ്പുഴയിൽ എത്തിപ്പെട്ട അദ്ദേഹം തന്റെ അമ്മാവനെ പൂജാ കാര്യങ്ങളിലും തുടർന്ന് ചായക്കടയിലും സഹായിക്കാൻ ആരംഭിച്ചു. ഇതോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയി. ആലപ്പുഴ തുറമുഖത്ത് അന്നത്തെ തൊഴിലാളികൾക്ക് ഈസ്റ്റ് ഇന്ത്യ കമ്പനി സ്വർണ്ണ നാണയങ്ങളായിട്ടായിരുന്നു പ്രതിഫലം നൽകിയിരുന്നത്. ഈ നാണയങ്ങൾ ഇന്ത്യൻ നാണയങ്ങളിലേക്ക് മാറ്റി നൽകിയാണ് ഭീമ ഭട്ടർ ബിസിനസ് ആരംഭിക്കുന്നത്. അമ്മയുടെ മാല വിറ്റുകിട്ടിയ തുകയായിരുന്നു മൂലധനം. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബി. ഗോവിന്ദനും സ്വർണ്ണ ബിസിനസിലേക്കിറങ്ങി. പഠിച്ചുകൊണ്ടിരിക്കെ വൈകുന്നേരങ്ങളിൽ കടയിൽ അച്ഛനെ സഹായിച്ചായിരുന്നു തുടക്കം. തന്റെ 24 ആം വയസിലാണ് ബി. ഗോവിന്ദൻ എറണാകുളത്ത് എം.ജി റോഡിൽ ആദ്യത്തെ സ്ഥാപനം തുടങ്ങുന്നത്. ഇന്ന് 4,000 പേർക്ക് സ്ഥാപനം തൊഴിൽ നൽകുന്നു. ഭീമ ഭട്ടരുടെയും ഭീമ ഗോൾഡിന്റെയും ഇതുവരെ കേട്ടിട്ടില്ലാത്ത സ്പാർക്കുള്ള കഥ...
Spark - Chat with Anna George
.
Guest details;
Dr. B. GOVINDAN
CHAIRMAN, BHIMA JEWELLERY
#entesamrambham #sparkstories #bhima #bhimagold