MENU

Fun & Interesting

7 വർഷത്തിന് ശേഷവും മിഷേലിന്റെ ദുരൂഹ മരണത്തിന്റെ നീതി തേടി മാതാപിതാക്കൾ | Flowers Orukodi 2 | Ep # 48

Flowers Comedy 276,725 lượt xem 11 months ago
Video Not Working? Fix It Now

കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജി ഇന്നും ഒരു ചോദ്യചിഹ്നമായി തുടരുകയാണ്. 2017 മാർച്ച് അഞ്ചിന് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് വേമ്പനാട് കായലിൽ നിന്നാണ് കണ്ടെത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച മിഷേൽ ഷാജിയുടെ ദുരൂഹമരണം സംഭവിച്ച് ഏഴ് വർഷങ്ങൾ പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത് തുടരുകയാണ്. മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നുമാണ് പിതാവ് ഷാജി വർഗീസും കുടുംബവും പറയുന്നത്. നീതി ലഭിക്കാനായി കഴിഞ്ഞ ഏഴ് വർഷത്തോളമായി നിയമപോരാട്ടം നടത്തുന്ന മിഷേലിന്റെ മാതാപിതാക്കൾ ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ എത്തുകയാണ്.

Mishel Shaji, who was found dead under doubtful circumstances in Kochi lake still remains a mystery. After going missing on March 5, 2017, Mishel's body was recovered the next day from Vembanad lake. Although seven years have passed since this mysterious death, the accused are still in hiding. Her father Shaji Varghese and family disapproves the investigation team's claim that Mishel committed suicide. They affirm that it was a murder. Michelle's parents, who have been fighting a legal battle for the past seven years for justice joins 'Flowers Oru Kodi' in this episode.

#flowersorukodi2 #Jilumol

Comment