MENU

Fun & Interesting

സീ യം മടവൂര് | C M Madavoor | Madavoor New song | Salman Kizhisseri | İshal qawwali

Ishal Qawwali 30,270 lượt xem 9 months ago
Video Not Working? Fix It Now

Lyrics- Paatt Masthan
Singer- Salman Kizhisseri

സി എം മടവൂര്
ശൈഖുൻ മശ്ഹൂറ്
സീമാ മലബാറ്
സിറുൽ അസ്റാറ്
ഉദിച്ച് തിരു നബി മീലാദിന്ന്
ഉണർവ് അവ്വൽ റബീ ഇന്ന്
ഉദാത്ത തിങ്കൾ പന്ത്രണ്ടിന്ന്
ആര സി യം എന്നാ -
സാരം അതിൽ തന്ന്യാ


ഊഴം ഖിലാഫത്ത്
ആഴം വിറാസത്ത്
ഊക്കൻ വിലായത്ത്
പൊക്കം ഹിദായത്ത്
വിധിച്ചിടും താൻ പ്രതിവിധി എന്തും
അതേ വിധം അത് പുലരുമെ ചന്തം
അഗാതമാ താൻ ഇലാഹി ബന്ധം
ഹൂ ഹൂ കരം കാല്
ഹാ ഹാ സി യം ഹാല്


തായം ശരീഅത്ത്
താഴി ത്വരീഖത്ത്
തീരം ഹഖീഖത്ത്
തോരാ കറാമത്ത്
കറാമ ചിത്രം നിറ നിറ വുണ്ട്
കുറിച്ചിടാൻ അവ നിരവധി ഉണ്ട്
കുളിർമ ഖൽബിന്നുണ്ടവ കൊണ്ട്
ഹൂദ് സൂറത്ത് ഓതി
തസ്ബീത്തുൽ ഫുആദി


വീര്യം തിരു വാക്ക്
മാറാ രോഗം പോക്ക്
വീടാ കടം തീർപ്പ്
കൂടാൻ വീടും ഷാർപ്പ്
അറയിലൊളിഞ്ഞവ കണ്ട് മൊഴിഞ്ഞ്
ഹരം ഗുരു ഇ.കെ യും മുമ്പിൽ ഉഴഞ്ഞ്
അറ അര കോടി വിളിച്ച് പറഞ്ഞ്
നേരിൽ മൊളിന്തോവർ
നേരിട്ട് കേട്ടോവർ


ആരോഗ്യം തകർന്ന്
ആണ് ഒരാൾ കിടന്ന്
ആരംഭർ തൊടുന്ന്
അന്നേരം നിവർന്ന്
മരണം വരിച്ചൊരു പെണ്ണ് ഉറച്ച്
മുറി ഖബർ നാട്ടിൽ അവൾക്ക് കുഴിച്ച്
മധുരിതർ കന മൊഴി ജീവ് തിരിച്ച്
കൈാര്യധികാരം കുറുവാൻ ധാരാളം


കാര്യം കടൽ ഓളം
കാറ്റും മഴ താളം
കാണും മുഴു ആലം
കെണ്ടർ തിരു നാളം
ഘോരം കടല് സുനാമി വിതച്ച്
തിരം താനൂരാകെ വിറച്ച്
നേരം ശൈഖുന നേരെ ചലിച്ച്
ആറാൻ വിധി കൂറി
അടും കടൽ ആറി


കേളി മടവൂര്
കാണും മുഴു ഊര്
കാമിൽ തിരു പേര്
കാവൽ ഇരു ദാറ്
മരിക്കുമാ പെരു വിറ നേരത്തും
മറഞ്ഞിടും കൊടു ഖബറിനകത്തും
മഹാമഹം സഭ ഹശ്റ് നിരത്തും
പുണ്ണ്യർ തിരു നോട്ടം
പാവം ഇവർ തേട്ടം


നീളം അധികാരം
മേളം പരിഹാരം
നാഥൻ പുരസ്കാരം
നാമങ്ങൾ വിസ്താരം
റഈസുസ്സാഹിദീൻ നേരെ കുറിത്ത്
ഖുത്ബുൽ ആലം എന്നും ഉരത്ത്
ശൈഖുൽ മശായിഖ് ഔലിയരൊത്ത്
ഇസ്മുൻ മശ്ഹൂറ്
സി.യം മടവൂര്

#madhsong #malayalamqawwali #madavoorcmvaliyullahisong #qawwali #ishalqawwali#islamicvideo

Comment