പ്രപഞ്ച പരിപാലകനായ
പരമ സത്യത്തെ അന്വേഷിക്കുന്നവരോട്.
നിങ്ങൾ കേട്ടുപഠിച്ച അളവുകോലുകൾ
വെറും നീർക്കുമിളാക്കുന്ന പരമാനന്ദ ബോധത്തെ
നമുക്ക് മലർമുല്ല യെന്ന് പേരിട്ടു വിളിക്കാം
Album : NOKKANDA
Song : Malarennu Karuthi
Lyrics & Music & Vocal : Usthad Ashraf Palappetty
Chorus : Mahshooq Ali, Jabir Erpona, Muhammed Kamarudheen, Muhammed Ali Shanu.
Production : MalarMulla
Coordinator: Suhail Abdulla
Orchestra: Aslam Tirur
Studio : Adars Koyilandi
Camera : Siraj Komera
Editing : Mufassil Panakkad
Special thanks : Team Mulla Mottukal & Satory Cave.
വൈവിധ്യങ്ങൾ കൊണ്ട്
ജനഹൃദയങ്ങൾ കീഴടക്കിയ മാലപ്പാട്ട്
മലർമുല്ല മാല...👇
https://youtu.be/beXm3Ypy3QA
വ്യത്യസ്തമായൊരു സൂഫി ഖവാലി...
ഖിഥ്മീര്‍ ....👇
https://youtu.be/UkiGGp9W61g
Please subscribe our channel....🥰
https://youtube.com/c/MalarMulla
All rights reserved to MALAR MULLA
_____________________________________
Lyrics ....👇
മലരെന്നു കരുതി മലര്‍മുല്ലയെ മുത്തി
മണക്കാന്‍ നോക്കണ്ടാ
മധുവെന്നു കരുതി മരിപ്പിക്കും മരുന്നിത്
കുടിക്കാന്‍ നോക്കണ്ടാ
ഇത് മണക്കാന്‍ കിട്ടാത്ത മലരഴക്
മുല്ല മാഉല്‍ ഹയാത്തെന്ന മധുവഴക്
(മലരെന്നു കരുതി)
ശൈഖെന്ന് കരുതി ബറക്കത്തിനായ് കരം
പിടിക്കാന്‍ നോക്കണ്ടാ
ഖുതുബെന്ന് കരുതി ആയിരം ആവര്‍ത്തി
വിളിക്കാന്‍ നോക്കണ്ടാ
ഇത് പിടിക്കാന്‍ പറ്റാത്ത ശജറഴക്
ഇത് വിളിച്ചാല്‍ കിട്ടാത്ത ബശറഴക്
(മലരെന്നു കരുതി)
റബ്ബെന്നു കരുതി ഇരുകരം നീട്ടിക്കൊ-
ണ്ടിരക്കാന്‍ നോക്കണ്ടാ
നബിയെന്നു കരുതി വാളെടുത്തിവിടെ
വന്നെതിര്‍ക്കാന്‍ നോക്കണ്ടാ
ഇത് ദൈവവും കൊതിക്കുന്ന അഹദഴക്
ഇത് ഒരിക്കലും തോല്‍ക്കാത്ത ഉഹ്ദഴക്
(മലരെന്നു കരുതി)
വലിയെന്നു കരുതി കറാമത്തും മുഅ്ജിസ-
ത്തളക്കാന്‍ നോക്കണ്ടാ
അലിയെന്നു കരുതി മഅ്‌രിഫത്തിവിടെ
വന്നിളക്കാന്‍ നോക്കണ്ടാ
ഇത് ഇളക്കാന്‍ കഴിയാത്ത ഉറപ്പഴക്
ഇത് അളക്കാന്‍ കഴിയാത്ത മഹ്‌ളഴക്
(മലരെന്നു കരുതി)
ഇന്‍സെന്നു കരുതി പ്രണയം കൊണ്ടീ വഴി
അലയാന്‍ നോക്കണ്ടാ
ജിന്നെന്നു കരുതി പിറുപിറുത്തസ്മാഇല്‍
കുടുക്കാന്‍ നോക്കണ്ടാ
ഇതു കുടുക്കാന്‍ കഴിയാത്ത കയറഴക്
ഇത് ഒരിക്കലും മടുക്കാത്ത ഇശലഴക്
(മലരെന്നു കരുതി)
ബഹ്‌റെന്നു കരുതി തിര മുറിച്ചൊരു കപ്പല്‍
ഇറക്കാന്‍ നോക്കണ്ടാ
നഹ്‌റെന്നു കരുതി ഒഴുക്കിനെ അണ കെട്ടി
തടുക്കാന്‍ നോക്കണ്ടാ
ഇത് ആഴം കൂടിയ ബഹ്‌റഴക്
ഇത് തടുക്കാനാവാത്ത ബദ്‌റഴക്
(മലരെന്നു കരുതി)
വിളക്കെന്നു കരുതി ഒരു തിരി ചെന്ന്
കൊളുത്താന്‍ നോക്കണ്ടാ
മലക്കെന്ന് കരുതി വഹ്‌യുമായ്
ഭൂമിയിലിറക്കാന്‍ നോക്കണ്ടാ
ഇതു കുടുക്കാന്‍ കഴിയാത്ത കയറഴക്
ഇത് ഒരിക്കലും മടുക്കാത്ത ഇശലഴക്
(മലരെന്നു കരുതി)
______________________________________
#malarmulla #sufisong #sirajmalarmulla
#madhsong #asharafpalappetty #badar #nokkanda