ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും സ്വാദേറിയതും ഒപ്പം ധാരാളം ഔഷധ ഗുണങ്ങളും നിറഞ്ഞിരിക്കുന്ന പഴമാണ് ഉണക്കമുന്തിരി. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്ക മുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി എന്ന് വേണമെങ്കിൽ പറയാം. മാത്രമല്ല ഡ്രൈ ഫ്രൂട്ടുകളിൽ താരതമ്യേന വിലക്കുറവിൽ ലഭിക്കുന്ന ഒന്നാണ് ഉണക്ക മുന്തിരി. ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ.ഊർജസ്വലത, രോഗപ്രതിരോധ ശേഷി, ദഹനം, അസ്ഥികളുടെ ബലം, ലൈംഗിക ശേഷി തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ ഇതിനുണ്ട്.ഇരുമ്പും ബികോപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ അനീമിയയ്ക്ക് ആശ്വാസം നൽകും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ അതുമൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയും.ലിയനോലിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ പല്ലിന്റെ തേയ്മാനം, പോട്, വിള്ളൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഫൈബർ ആയതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് മലബന്ധത്തിന് ആശ്വാസം നൽകുന്നു. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്ക് മികച്ചതാണ്. സന്ധിവാതങ്ങളെ അകറ്റി നിർത്താൻ ഉണക്കമുന്തിരി വളരെ നല്ലതാണ്.
ഉണക്കമുന്തിരിയുടെ അനവധി ഗുണങ്ങള്‍ ഡോക്ടര്‍ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്ക്ക് ഉപകാരപ്രദമായിരിക്കും. നിങ്ങള്ക്ക് ലഭിച്ച ഈ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കുക.
For online consultation :
https://getmytym.com/drjaquline
#healthaddsbeauty
#drjaquline
#unakkamundhiri
#drygrapes
#ayurvedam
#ayurvedavideo
#allagegroup
#homeremedy
#malayalam