MENU

Fun & Interesting

നീൽകമൽ ഖാലിലെ പെൺകടുവ! | Man-Eaters of Sunderbans | Tahawar Ali Khan | Julius Manuel | HisStories

Julius Manuel 490,629 lượt xem 2 years ago
Video Not Working? Fix It Now

വർഷം 1967. സ്ഥലം സുന്ദർബൻസിലെ ദുബ്ല (Dubla Island) ദ്വീപ്. ഒരു നാടൻ വഞ്ചിയിൽ ദ്വീപിന് സമീപത്തുകൂടി കുറച്ചുപേർ സഞ്ചരിക്കുകയാണ്. വള്ളത്തിൽ ഇരിക്കുന്ന ഒരാൾ ഒരു ശിക്കാരിയാണ്. പേര് തഹവർ അലി ഖാൻ. ഇതേ സമയം ഈ വഞ്ചിയുടെ അരികിലേക്ക് ഒരു ഡീസൽ ബോട്ട് സാവധാനം വന്നു നിന്നു. ആ ബോട്ടിൽ സ്ഥലത്തെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം ആ ശിക്കാരിയുടെ പഴയ സുഹൃത്താണ്. അയാൾ ആ വേട്ടക്കാരനെ തന്റെ ബോട്ടിലേക്ക് ക്ഷണിച്ചു. എന്നാൽ ബോട്ടിൽ കയറി കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഖാനിന് ഒരു കാര്യം മനസിലായി തന്റെ സുഹൃത്ത് സൗഹൃദം പുതുക്കാനല്ല തന്നെ ബോട്ടിലേക്ക് വിളിച്ചു കയറ്റിയത്. ഫോറസ്റ്റ് ഓഫീസറുടെ കയ്യിലുണ്ടായിരുന്ന സർക്കാർ ഉത്തരവ് വായിച്ചപ്പോഴാണ് തഹവർ അലി ഖാന് അദ്ദേഹത്തിന്റെ ശരിക്കുള്ള ഉദ്യേശം മനസിലായത്. ഒരു പെൺകടുവയെ കൊല്ലുവാനുള്ള ഉത്തരവായിരുന്നു അത്. “എവിടെയാണ് ഈ കടുവയുള്ളത്?” ഖാൻ ഫോറസ്റ്റ് ഓഫീസറോട് ചോദിച്ചു. അതിനു മറുപടിയായി അയാൾ തന്റെ ബൈനോക്കുലർ എടുത്ത് ഖാന്റെ കയ്യിൽ കൊടുത്തിട്ട് ദൂരേക്ക് ചൂണ്ടി. എന്നിട്ട് പറഞ്ഞു. “നീൽകമൽ ഖാൽ!”
======
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : നീൽകമൽ ഖാലിലെ പെൺകടുവ! | Man-Eaters of Sunderbans | Tahawar Ali Khan
*Social Connection
Instagram : https://www.instagram.com/juliusmanuel_
Email: mail@juliusmanuel.com
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)

##expedition #history #hunting #africa #history #safari #juliusmanuel

Comment