MENU

Fun & Interesting

അതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers | Julius Manuel

Julius Manuel 341,478 lượt xem 3 years ago
Video Not Working? Fix It Now

#juliusmanuel #narrationbyjulius #hisstoriesonline

നേരം ഇരുട്ടിക്കഴിഞ്ഞു. അങ്ങിങ്ങു നിൽക്കുന്ന മരങ്ങൾ. മുകളിലേക്ക് നോക്കിയാൽ മഞ്ഞുപുതച്ചു നിൽക്കുന്ന ആ മരങ്ങളിലെ ശിഖരങ്ങളിൽ ആരോ തൂക്കിയിട്ടപോലെ ചന്ദ്രനെ കാണാം . നിലാ വെളിച്ചത്തിൽ നിലത്ത് മഞ്ഞിൽ കാണുന്ന നിഴലുകൾ മരങ്ങളുടേതോ അതോ മനുഷ്യരുടേതോ എന്ന് തിരിച്ചറിയാനാവുന്നില്ല. ഗ്രാമവീഥികളിൽ ആളനക്കം തീരെയില്ല. മരം കോച്ചുന്ന തണുപ്പിൽ ആളുകൾ തങ്ങളുടെ ചെറു കുടിലുകൾക്കുള്ളിൽ ഒരു പക്ഷെ തീ കായുകയാവാം. അയാൾ വളരെ വേഗം തന്റെ കുടിലിലേക്ക് നടക്കുകയാണ്. ആ മനുഷ്യൻ എന്തിനെയോ ഭയക്കുന്നു എന്ന് മുഖഭാവങ്ങളിൽ നിന്നു വ്യക്തമാണ്. കുറച്ചു മുന്നിലായി അയാളുടെ നായയും അതിവേഗം നടക്കുന്നുണ്ട്. മഞ്ഞിൽ പുതഞ്ഞു നിൽക്കുന്ന മരങ്ങൾ ഇരുട്ടിൽ തിളങ്ങുന്നതായി അയാൾക്ക് തോന്നി. പക്ഷെ സകലതും തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ആ സമയം എങ്ങും കനത്ത നിശബ്ദതയാണ്.

* Video Details
Title: അതുല്യമായ ഒരു പ്രതികാരകഥ PART 1 | Vengeance of Amur Tiger | Story of Siberian Tigers
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mailtohisstoriesonline@gmail.com
Web: https://hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks

©www.hisstoriesonline.com

Comment