The sloth bear (Melursus ursinus), also known as the Indian bear, is a myrmecophagous bear species native to the Indian subcontinent. It feeds on fruits, ants and termites. It is listed as vulnerable on the IUCN Red List, mainly because of habitat loss and degradation. It is the only species in the genus Melursus.
സ്ലോത് ബെയർ എന്ന് വിളിക്കുന്ന Melursus ursinus ആണ് നമ്മുടെ കാടുകളിൽ കാണുന്ന കരടി. ഇന്ത്യയിലും നേപ്പാളിലും ശ്രീലങ്കയിലും ഒക്കെ ഇവരെ കാണാം. സ്ലോത് ബെയറുകൾ പ്രധാനമായും ഭക്ഷണമാക്കുന്നത് പ്രാണികളെയാണ്. തേനിനുവേണ്ടി മാത്രമല്ല ഉയരമുള്ള മരക്കൊമ്പുകളിൽ വലിഞ്ഞുകയറി തേനീച്ചക്കൂടുകളിൽ നിന്ന് തേനടകൾ തട്ടിയെടുക്കുന്നത്. (തേൻ അധികം കുടിച്ചാൽ കരടിക്കും കഥമാറും.) തേൻ ഇഷ്ടമാണെങ്കിലും അതുപോലെ തന്നെ ഇഷ്ടമാണ് തേനീച്ചക്കൂടുകളിലെ ലർവപ്പുഴുക്കളും മുട്ടകളും. ഇരതേടി നിലത്ത് ഇവർ തപ്പിനടക്കുന്നതത്രയും ഉറുമ്പിനേയും - ചിതലിനേയും തിന്നാനാണ്. മണ്ണിനടിയിലെ കൂടുകൾ ഇവർക്ക് മണത്തറിയാനാകും. കൈകളിലെ കൂർത്തു നീണ്ട നീളൻ നഖങ്ങൾ കൊണ്ട് മണ്ണു നീക്കി പുറ്റുകൾ മാന്തിപ്പൊളിച്ച് ഉള്ളിലെ ചിതലുകളേയും ഉറുമ്പുകളേയും അവയുടെ മുട്ടകളേയും കുഞ്ഞുങ്ങളേയും അകത്താക്കും. ഇവരുടെ കീഴ് ചുണ്ടിന്റെയും താടിയുടെയും പ്രത്യേക രൂപം വഴി മൂക്കമർത്തി ഒരു വാക്വം ക്ലീനർ പ്രവർത്തിക്കും പോലെ ചെറുജീവികളെ വലിച്ച് ഉള്ളിലേക്ക് കയറ്റാൻ കഴിയും. മൂക്കിന്റെ ദ്വാരങ്ങൾ പൂർണ്ണമായി അടച്ചു പിടിക്കാനുള്ള കഴിവുണ്ട്. മണ്ണിൽ ഇരതേടലിനായി വാക്വം പരിപാടി നടക്കുമ്പോൾ മൂക്കിൽ പൊടിയും മണ്ണും മണലും ഉറുമ്പും ചിതലും കയറാതെ ഇത് സഹായിക്കും. Melursus ജനുസിൽ ഈ ഒറ്റയിനം കരടി മാത്രമേ ഉള്ളു. പ്രാണികൾ കൂടാതെ പക്ഷികൾ, ചെറിയ ഉരഗങ്ങൾ എന്നിവയേയും അകത്താക്കും. പഴവർഗ്ഗങ്ങളും അഴുകിയ ശവശരീരവും ഒക്കെ ഇവർ ഭക്ഷണമാക്കും. ഭക്ഷണത്തിനായും മറ്റ് ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനായും മരങ്ങളിലേക്ക് വേഗത്തിൽ കയറാനുള്ള കഴിവ് ഇവർക്കുണ്ട്.
ഞാൻ മാത്രുഭൂമിയിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം.
https://www.mathrubhumi.com/environment/columns/all-you-need-to-know-about-bears-bandhukal-mithrangal-1.8635868?fbclid=IwAR0ETw6sV_-iIBrVjPO4xeMkR9LL3f8RWvp2nmKSuGK2MLSHlKTICOGJ398
വീഡിയോകൾക്ക് കടപ്പാട് :
WCB RESEARCH LAB
https://www.youtube.com/watch?v=y5EqLIzaoTQ
https://www.youtube.com/watch?v=O6pwi3s04Tk
Smithsonian's National Zoo
https://www.youtube.com/watch?v=doIBNMotGsE
https://www.youtube.com/watch?v=NWY4lzlcNfk
https://www.youtube.com/watch?v=g8P2Vxb56oc
https://www.youtube.com/watch?v=LblccLMWXDs
https://www.youtube.com/watch?v=SNHV-P8H848
https://www.youtube.com/watch?v=tR1a9Q-UmZE
Mahinda Herath
https://www.youtube.com/watch?v=aajlbYaiZPs
AbhyuSharmaVideos
https://www.youtube.com/watch?v=hBFtQ9lIho8
DiaryOfAPamperedHamster
https://www.youtube.com/watch?v=f6S-Noy6QUw
Safari with Akhil, Naturalist
https://www.youtube.com/watch?v=T0_1eiQfmc8
https://www.youtube.com/watch?v=8OvwFBL3CZo
About Zoos
Disclaimer: This video includes images from Wikimedia Commons, and some other sources. I believe my use of these images falls under the fair use doctrine. I do not claim ownership of these images, and they are used for educational/illustrative purposes.
This video uses images from Wikimedia Commons under the fair use doctrine for educational] purposes. This falls within the guidelines of fair use as it enhances the understanding of knowledge about different insects, mammels ,reptails etc through visual illustration.This video is for educational purpose only. copy right disclaimer under section 107 of the copyright act 1976 allowance is for "fair use" for purposes such as criticism commentnewsreporting teaching scholarship and research.Fair use is use permitted by copy right statute that might otherwise be infringing. Non profit educational or personal use tips the balance in favour of fair use.
#biology #nature #malayalamsciencechannel #ശാസ്ത്രം #malayalam #mamals #bears #bear #sloath #sloth bear #malayalamsciencechannel #malayalam #malayalamsciencevideo #mallu #karati #karatikal #forest #conflict #mananimalconflict #കരടി #മലയാളം #മലയാളശാസ്ത്രം #ശാസത്രവീഡിയോ #കാട് #സസ്തനി #സസ്തനികൾ #വന്യമൃഗആക്രമണം #കേരളം