MENU

Fun & Interesting

കൂലിപ്പണിക്കാരുടെ മകൻ, പത്താം ക്ലാസിൽ തോൽവി, തൊഴിലിൽ പ്രതിസന്ധി; ഇന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകൻ

Spark Stories 228,472 lượt xem 1 year ago
Video Not Working? Fix It Now

പത്താം ക്‌ളാസിൽ തോൽവി. അതിന് ശേഷം പതിനാറാം വയസിൽ ബാംഗ്ലൂരിലേക്ക്. സർജിക്കൽ ഇൻസ്ട്രുമെന്റസ് ഉണ്ടാക്കുന്ന ഒരു കമ്പനിയിൽ ആദ്യത്തെ ജോലി. മൂന്ന് വർഷത്തിനുള്ളിൽ ഇൻസ്ട്രമെന്റുകൾ ഉണ്ടാക്കുന്ന രീതി പഠിച്ചു. ആ മേഖലയിൽ നിപുണനായതോടെ ഇൻസ്ട്രമെന്റ്സുകൾ ഡിസൈൻ ചെയ്യാൻ ആരംഭിച്ചു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് വേണ്ടി ചില ഇൻസ്ട്രമെന്റുകൾ ഉണ്ടാക്കാൻ കഴിഞ്ഞത് വഴിത്തിരിവായി. പിതാവിന് ഒരു ആക്സിഡന്റ് ഉണ്ടായതോടെ വീടും സ്ഥലവും വിൽക്കേണ്ടിവന്നു. ജോലി നഷ്ടപ്പെട്ട് വീണ്ടും നാട്ടിലേക്ക്. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ സഹായത്തോടെ സ്വന്തമായി ഒരു യൂണിറ്റ് ആരംഭിച്ചു. ഇന്ന് നാൽപ്പതോളം പേർക്ക് തൊഴിൽ നൽകുന്ന സ്ഥാപനം ഒൻപത് കോടിയോളം വിറ്റുവരവ് നേടിക്കഴിഞ്ഞു. സജീഷിന്റെയും കെ.വി സർജിക്കൽ ഇൻസ്ട്രമെന്റ്സ് ആൻഡ് റിസേർച്ച് സെന്ററിന്റേയും സ്പാർക്കുള്ള കഥ...
Spark- Coffee with Shamim Rafeek

SAJEESH KV
KV SURGICAL INSTRUMENTS & RESEARCH CENTRE
110/C , CHERAMPATTAKAVU (PO)
OTTAPALAM, KERALA -679501
Contact No : 8547933124
Website: www.kvsurgicals.com
#sparkstories #entesamrambham #shamimrafeek

Comment