MENU

Fun & Interesting

വെടികൊണ്ടതും അവൻ പാഞ്ഞുവന്ന് എന്നെ പിടിച്ചതും ഒന്നിച്ചായിരുന്നു...!

Sree 4 Elephants 21,596 lượt xem 1 year ago
Video Not Working? Fix It Now

കേരളത്തിലെ ആനലോകത്ത് ചരിത്രമായി മാറിയ ഒരു വെടിമുഴക്കം...!
ഇന്ത്യയിലെയെന്നല്ല...
അത് ഏഷ്യയിലെ തന്നെ ആദ്യത്തെ മയക്കുവെടിയായിരുന്നു...!
മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ചു കൊണ്ട് അക്രമകാരികളായി മാറുന്ന ആനക്കേമൻമാരെയും കേമത്തികളെയും വെടിവച്ചു കൊല്ലുവാൻ പോലീസും ഭരണകൂടവും നിർബന്ധിതമായിരുന്ന ഒരു കാലഘട്ടത്തിന് ഒടുവിൽ പഴയ ആവണപ്പറമ്പ് രാമചന്ദ്രൻ എന്ന കീഴക്കിവീട്ടിൽ ദാമോദരന് നേർക്ക് കുതിച്ചു പാഞ്ഞ ആ വെടി ...അത് ചെന്ന് തറച്ചു നിന്നത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു.
ഇന്ത്യയിലെ മയക്കുവെടി മേഖലയുടെ ബുദ്ധികേന്ദ്രം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന
ഡോ: ജേക്കബ് ചീരന്റെ ജീവിതം , ഒരേ സമയം അത്ഭുതങ്ങളുടെ മാന്ത്രികച്ചെപ്പും തലമുറകൾക്ക് മുന്നിലുള്ള പാഠപുസ്തകവുമാണ്.
മലയാളനാടിന്റെ സ്വന്തം ആനച്ചാനൽ..
Sree 4 Elephants -ൽ കാണാം.
#sree4elephants #keralaelephants #elephant #aanakeralam #aanapremi

Comment