MENU

Fun & Interesting

ദിവസേന 3 മണിക്കൂർ പണിയെടുക്കുക, സാധാരണക്കാർക്കും ടൂറിസം മേഖലയിൽ ബിസിനെസ്സ് തുടങ്ങാം!

Spark Stories 7,630 lượt xem 1 week ago
Video Not Working? Fix It Now

ദിവസേന 3 മണിക്കൂർ പണിയെടുക്കുക, സാധാരണക്കാർക്കും ടൂറിസം മേഖലയിൽ ബിസിനെസ്സ് തുടങ്ങാം! സഹായിക്കാനുണ്ട് ഈ സംരംഭകൻ!

തൃശൂർ സ്വദേശി നീൽകാന്ത് പഠനം കഴിഞ്ഞു ആറു മാസം തൊഴിൽ ചെയ്ത ശേഷം പിന്നെ നേരെ സംരംഭത്തിലേക്കിറങ്ങി. തൃശൂർ പൂരം ലൈവ് സ്ട്രീമിങ്ങ് നടത്തി, ശ്രദ്ധ നേടിയ ഇദ്ദേഹത്തിന് ഇതിലൂടെ മുന്നിൽ ഒരു ബിസിനെസ്സ് അവസരം തുറന്നു കിട്ടി, അടുത്ത പൂരത്തിന് ഹോട്ടൽ ബുക്കിങ്ങ്! ഇതിനായി സോഫ്റ്റ്‌വെയർ നിർമ്മിച്ച് ബിസിനെസ്സ് വളർത്തിയ ഇദ്ദേഹം പിന്നീട് ഒരു നൂതന ആശയവുമായി മുന്നോട്ടു വന്നു.

വലിയ ഓൺലൈൻ ഹോട്ടൽ ബുക്കിങ്ങ് പ്ലാറ്റുഫോമുകളെ വെല്ലുവിളിച്ചുകൊണ്ട്, അവരേക്കാൾ കുറഞ്ഞ വിലയ്ക്ക് കസ്റ്റമേഴ്‌സിന് റൂം ബുക്ക് ചെയ്തു കൊടുക്കാൻ സാധിക്കും. ഇന്ന് നീൽകാന്ത് മുന്നോട്ടു വയ്ക്കുന്ന ആശയം, സാധാരണക്കാരായ ആർക്ക് വേണമെങ്കിലും സംരംഭം തുടങ്ങാം എന്നതാണ്. നമ്മുടെ സുഹൃത്തുക്കൾക്കും, പരിചയമുള്ളവർക്കും ഒക്കെ ഇനി ഓൺലൈനിൽ കിട്ടുന്ന റേറ്റിനെക്കാൾ കുറഞ്ഞ തുകയിൽ റൂം ബുക്ക് ചെയ്തു കൊടുക്കാനാവും. വെബ് സി ആർ എസ് എന്ന സ്ഥാപനത്തിലൂടെ ഇദ്ദേഹം വിദ്യാർത്ഥികൾക്കും, വീട്ടമ്മമാർക്കും, പ്രൊഫഷനലുകൾക്കും, റിട്ടയേർഡ് ആയിട്ടുള്ളവർക്കും ഒക്കെ സംരംഭകരാക്കാൻ അവസരം തുറന്നിടുകയാണ്.

സ്റ്റാഫിനെ കണ്ടെത്തുക, ട്രെയിൻ ചെയ്യുക, മാനേജ് ചെയ്യുക എന്ന കാര്യങ്ങളെല്ലാം ഇവർ തന്നെ ചെയ്യും. സംരംഭകരാവാൻ താല്പര്യമുള്ളവർ രണ്ടോ - മൂന്നോ മണിക്കൂർ മാത്രം ചിലവഴിച്ചാൽ മതി എന്ന് നീൽകാന്ത് സാക്ഷ്യപ്പെടുത്തുന്നു. 168 സംരംഭകർ ഇത് വഴി സംരംഭം തുടങ്ങിക്കഴിഞ്ഞു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിരവധി സംരംഭരെ സൃഷ്ടിക്കാൻ ഇദ്ദേഹം സഹായിക്കാൻ തയ്യാറാണ്. ഒരു ഗ്ലോബൽ കമ്പനിയാക്കാൻ സ്വപ്നം കണ്ടുകൊണ്ട്, ടൂറിസം രംഗത്തേയ്ക്ക് ഇറങ്ങാൻ താല്പര്യമുള്ളവർക്ക് സംരംഭകരാവാൻ അവസരമൊരുക്കുന്ന നീൽകാന്തിന്റെ സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ.

Spark - Coffee with Shamim

Cient: Neelkanth Pararath, Webcrstravel Technologies Pvt Ltd, 308, Pioneer Towers, Menaka, Marine Drive, Ernakulam, Kerala 682031.
Email:info@webcrs.com
Web:https://webcrs.com/
Mob:9633303463

#sparkstories #shamimrafeek @ShamimRafeek #eaglecoaching

Comment