ഈ വർഷത്തെ ഏറ്റവും മികച്ച മദ്ഹ് മാഷപ്പ് | New Madh Mashup 2025 | നൂറിന്നിഷൽ | Noorinnishal
ALBUM NAME: NOORINNISHAL MADH MASHUP
LYRICS: RAFI TANALUR
VOCALS:
KAREEM KAMALI THEYYOTTUCHIRA,
FAYAS KAMALI KANJIRAMPARA,
IHSAN KAMALI CHERPULASSERY
DIRECTOR :MUZAMMIL FAIZY THEYYOTTUCHIRA CO-ORDINATOR:RAHMATHULLA THEYYOTTUCHIRA
STUDIO :SOUND CAFE PATTIKKAD
MIXING: THANSHAD PATTIKKAD
CAMERA & EDITING :SALIM MANNAARKAD
DESIGN: LUKMAN MANOOR
-------
സോങ് ഫുള്ളായി കേട്ടതിന് ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ 9526204863 എന്ന നമ്പറിൽ രേഖപ്പെടുത്തുമല്ലോ..
------------------------------------------------
ANTI-PIRACY WARNING :-
This content is Copyright to VidMedia Network (On behalf of WADI MEDIA) Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
------------------------------------------------
Hashtags:-
#Madhsongs#kareemtheyyottuchira
#mashups #islamicmadhmashup
#nabidinam #Mashupcompetiton #nabidinamsongs #nabidinam2024 #latestmadhsongs #latestsong #islamic #alhamdulillah#Hafizkareemkamali #malayalam#nabidhinamspeech#rabiulawalcomingsoon #pravasi #amiladasanayake #rabiulawalkachandmubarak #newmadhmashup2025#Islamicmashup
------------------------------------------------
Song Lyrics :-
തരുളാറ്റൽ മുഹമ്മദോർക്കലങ്കാരത്താളം കൊട്ടി
തിരുഗാനത്തളിർ തെളിക്കാം
അശകേറും
മികവുറ്റോരാരംഭപ്പൂ വർണം കൊണ്ടോരിശൽ കെട്ടി
ശ്രുതി മീട്ടി പാടി തുടങ്ങാം... (തരുളാ )
പത്തര മാറ്റോ തിങ്കൾ
ചിത്തിര സുന്ദിര ശീല് പരത്ത്ണ രാഗ നിലാവോ
പാരിൽ
പതിനാലിലുദിച്ചൊരു ചന്തിരനെത്തിയതോ നേരിൽ
നിറം പാകിയോ
മണം വീശിയോ...
തലം മക്ക നാട്ടിലന്ന്
തരുൾ തങ്ക നൂൽ പിറന്നോ
മലർ തോപ്പില്
തളം കെട്ടി നിന്നോരിരുളെ
തരം നോക്കി വാർത്തന്ന്
തളിരിട്ട സ്നേഹ സുമമോ മദീനാവില്
സുഖ ശാന്തിയരുളിയ മൊഴിയെ
ശുഹ്റത്തിൽ മുന്തിയ വഴിയേ (2)
നിറ ശോഭ ചിന്തിടുമേ
നിജം തരും വരമേ
(സവിധം പര സൃഷ്ടികളഖിലരിതെല്ലാം താഴുമേ 2 )
തിരു നൂറേ വാഴ്ത്തുന്നു
തിര തല്ലും മഹബ്ബത്തിൻ മധുരസമോഴുകുന്നു
മന ദാഹം കൂടുന്നു
മരുഭൂവിൻ മലർമൊട്ടിന്നിതൾ നുള്ളാൻ കൊതിക്കുന്നു
പൂർണ നിലാവൊളി പാൽ നിറവോ ചിരി പാഴിരുൾ മാറ്റിയ പാവനമോ വഴി
പല ഗുണമതിൽ നിറഞ്ഞോ മുത്തിൻ
പ്രഭ കണ്ട് തല കുനിഞ്ഞോ
മൊഞ്ചിൽ കൊരുത്ത സുബർഗ ക്കനി
പെരുത്ത സുകൃത വനി
പാടാം പേരിയൊന്റെ പ്രകാശ വരം തേടാം..
പതിവായ് ഞാൻ തേടും കിനാവിൽ കാരുണ്യ ത്തിരു വജ്ഹേ
പരിഹാരം നേടും പുണർന്നാൽ പാൽ വർണ ത്തെളി നജ്മേ
പുകളോതിക്കൂടാനായ് പൂതി മൂത്തേ പദം ചേർത്തെ
പുലരോളം പൂ മുത്തിൻ പുതുമയോർത്തെ
പ്രിയം കോർത്തെ...
സൗഭാഗ്യത്തേരേറി
സൗഹാർദ്ദ പ്പൂ ചൂടി
സവിധം നടന്ന് സ്വാഹബാ
സകലമേകി സർവ്വം നബിയിൽ നൽകി..
സന്മാർഗ ക്കൂടേറി
സ്വബ്റിൻ മല മേട കേറി
സ്വദീഖായ് നടന്നവർ പ്രിയരെ നിഴലിലായി
സിദ്ധീഖോർ തണലായി
അണവായി മുഖ്യ ഖുറൈശി കുലത്തിലൊരാനന്ദത്തേര്
നബി ആരംഭപ്പേര്
അലിവോടെ മക്ക മണൽ തരി നോക്കിയ പുന്നാരപ്പൂവ്
നബി മന്ദാരക്കാവ് (2)
മകളെക്കൊല്ലാനായ്
മടിയില്ലാത്തോരായ്
മനുജാ നീ മാറിയ കാലം
മനുജാ നീ മാറിയ കാലം
മതമെൻതെന്നോതി
മലിന പ്പുക നീക്കി
മദിനാവേ മിനുക്കിയ കോലം
മദിനാവേ മിനുക്കിയ കോലം
അറിവില്ലാ തീരത്ത്
അജബൂട്ടിയ സീനത്ത്
അഹദിന്റെ അരുൾ ചൊല്ലി ജീവ്
പല ദൂരം പിന്നിട്ട്
പകയാകെ വെടിഞ്ഞിട്ട്
പതി മക്കം പുതുക്കിയ പേര്
പതി മക്കം പുതുക്കിയ പേര്
കവികൾ പല വരികളിലെഴുതിയ ചമയമിതൊഴുകിയ മദ്ഹും കോർത്ത്
കടലോളം സ്നേഹം ചുരത്താം നാളെ
ജന്നാത്തിൽ കൂടെയിരിക്കാൻ
മിന്നൊത്ത ലിബാസ് ധരിക്കാൻ
ഇരു ലോകവുമഭയം തേടുവാൻ
തിരു കല്യാണത്തിൽ കൂടുവാൻ....
പാരിൽ പരിപാവന ദീനിനെ
പരിചരിച്ചവർ നല്ല പരിമളക്കനി മുല്ല പരിശുദ്ധ നബിയുള്ളാ
പനിനീർമഴ പെയ്ത റസൂലുല്ലാഹ്
പ്രിയമാൽ പതിവായ് പ്രണയം ചൊരിയും പുകളാൽ വിരിയും
പലവർണമടങ്ങിയ നൂറുള്ളാഹ്...
അകലെ മക്കാ പുരിയിൽ ലങ്കും അരുമ റസൂൽ വരവായ്
അകമിൽ പെയ്യാൻ കൊതിക്കുന്നുണ്ടാ പ്രണയസുഖം പതിവായ് (2)
മരിക്കും മുന്നേയും ചിരിച്ചു കിടന്ന സുന്തിര പ്പേര് ഹുബൈബോ
മട്ടത്തിൽ ജന്നാത്തിൽ മുൻപെത്തി മിന്നുന്ന ചന്തിരപ്പൂക്കളോ (2)
പിടഞ്ഞു പിടഞ്ഞോരാ
മരുഭൂവിൻ ചൂടിലാ
പുണ്യ ബിലാലും അന്നിടറാതെ നിന്നത് മുത്തിന് വേണ്ടിയാ
വന്ദ്യ സ്വാഹാബും തീ കനലോളം ത്യാഗം വരിച്ചത് ദീനിനാ
സാര സുന്ദര വേദമോതിയാ
ജിബ് രീ ലര്
സാരസക്കനിക്ക് ചേലില്
ചാർത്തി ഇലാഹിന്റെ പേരില്
ചെവികൾ ചേർത്തു വെച്ച് കേട്ടു ചൊങ്കില്
ഖല്ലാഖുടയൊന്റെയിഷ്ടം നുണഞ്ഞുള്ള
ഹഖാലെ ദീനിനെ പോറ്റിയ സ്വലല്ലാഹ്....
പഥികൻ പാടിടും
വ്യഥയാൽ നീറിടും
കനിവരുളൂ ജല്ലാ
പവിഴം പെയ്തിടും
പ്രണയം നെയ്തിടും
തിരു വജ്ഹോ നല്ലാ...
ഖൈറിൻ സന്നിധി ആ തിരു വദനം കൊതീ
ഖാത്തിമരെ സത്യ മൊഴിയോ നബീ
റൈഹാൻ പൂ മണം വീശിയ കുളിരോ മതീ
പുകളുകളേറുന്ന നിധിയോ നബീ (2)
തക്കം തിരഞ്ഞബൂ ജാഹിലും കൂട്ടരും എത്തീടെയത്തലമായ്
ഹഖിൻ കൊടി പിടിച്ചെത്തി റസൂലരും മുന്നേ ഗമിച്ചിടലായ് (2)
ആരംഭ മേനി കാത്ത് അലിയാരെ വീറ്
ആരുണ്ട് നൂറിനെ തൊടുവാനൊരാള്
സത്യം ജയിച്ച ബദ്റിന്റെ മുറ്റം ശുഹൂറാ
ചിത്തം സുബർഗം വരിച്ചു സ്വാഹാബത്ത് മിന്നൊത്ത് മന്നാന്റെ മുന്നിൽ പുകൾ പെറ്റ് വീര ശഹീദോരെ പട്ടും പുതച്ച്
പ്രിയ ശുഹദാക്കള്
ബദ്റിലെ പൂക്കള്..
മറയാതെ മാനതാരിലെ മായാത്തോരേട്..
ഹക്കിൻ കൊടി പാറി
ശക്കാകെ നീങ്ങി
ഷൗക്കോടെ ഇസ്ലാമിൻ പ്രഭ പെയ്തിറങ്ങി (2)
നീതി വറ്റിയ വീഥി
ചുടു ചോര ചിന്തിയ ഭൂമി
പരിഹാരം പുലരാൻ തേടി
പകലിരവോടി
പാടി സുന്ദര ഗീതി
ഷജറേറ്റ് ചൊല്ലി ഹബീബീ
വഴി നീളം സ്തുതി പാടാനായ് ഹജറത് കൂടി
(നിറ വർണ്ണമിലേറി
നിധി മതി തൻ പുകൾ പാറി 2)
ആരോമൽ തങ്ങളെ
അജബിൻ പൂ തിങ്കളെ
അൻപോടെ വാഴും താജാവേ
മദ്ഹിൻ പുഴ നീന്തി
മനമിൽ കൊതി ഏന്തി
ചൊരിയുന്നീ കവി തൻ വരീ
വിരിയുന്നീ സുമ വല്ലരീ...