ഡിഗ്രി വേണ്ട, ക്യാപ്പിറ്റലും വേണ്ട; നിങ്ങൾക്കും നേടാം കോടികൾ | SPARK STORIES
പ്ലസ്‌ടുവിന് ശേഷം ബിടെക്കിന് ചേർന്ന വ്യക്തിയാണ് സുബിൻ. 12 പേപ്പറിൽ 11 സപ്ലി. അതോടെ പഠനം നിർത്തി നാടുവിട്ടു. ബംഗലുരുവിൽ ബിപിഒയിൽ ജോലി. പിന്നീട് തിരിച്ചെത്തി വീണ്ടും കോളേജിലേക്ക്. എന്നാൽ 42 സപ്ലി കിട്ടി. അതിൽ മുപ്പത്തി അഞ്ചോളം എണ്ണം എഴുതിയെടുത്തു. ആ സമയത്ത് തന്നെ ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മിസ്റ്റർ ആലപ്പിയായി. ഡിഗ്രി ഇല്ലാതെ രക്ഷപ്പെടില്ല എന്ന വീട്ടുകാരുടെ കുറ്റപ്പെടുത്തലിൽ ഡിഗ്രി ഡ്രോപ്പ് ഔട്ട് ചെയ്തു. മിസ്റ്റർ കേരള ടൈറ്റിലിനായി പരിശ്രമിച്ചു. എന്നാൽ റണ്ണറപ്പാകാനേ സാധിച്ചുള്ളൂ. അതിനുശേഷം ജിം ട്രെയിനറായി 12,000 രൂപയായിരുന്നു ശമ്പളം. അവിടെനിന്നും സുഹൃത്ത് വഴി ട്രേഡിങ്ങിലേക്ക് കടന്നു. 25 ലക്ഷത്തോളം നഷ്ടം വന്നു. അതോടെ ട്രേഡിങ് നിർത്തി അതേപ്പറ്റി പഠിക്കാൻ ആരംഭിച്ചു. അതോടൊപ്പം ഡിജിറ്റൽ മാർക്കറ്റിങ്ങിനായി ഒരു സംരംഭം തുറന്നു. ആദ്യത്തെ മാസം 11 ലക്ഷം രൂപ വിറ്റുവരവ് നേടി. അതോടൊപ്പം ട്രേഡിങ്ങും തുടർന്നു. താൻ പഠിച്ചത് കോഴ്സാക്കി മറ്റുള്ളവരിലേക്ക് എത്തിച്ചു. ട്രേഡിങ് സ്ട്രാറ്റജികൾക്ക് പകരമായി ട്രേഡിങ് സൈക്കോളജി എന്ന ആശയമാണ് സുബിൻ മുന്നോട്ടുവെക്കുന്നത്. വൈ ഡിഗ്രിയുടെയും സുബിന്റെയും സ്പാർക്കുള്ള കഥ...
SPARK - Coffee with Shamim
Client details:
SUBIN S.B
Y DEGREE
contact: 8891987293
Instagram : https://www.instagram.com/ydegree_official?igsh=MXJ3NjJvNHBwZzFzag==
https://www.instagram.com/subinsbtrades?igsh=OWkxNTNhOGc0b293
#sparkstories #entesamrambham #ydegree